ബുധന്‍, മെയ് 22, 2013
   
Text Size

Site Search powered by Ajax

image image image image
എല്‍ ഡി എഫ് ആത്മാഭിമാന സംരക്ഷണ മനുഷ്യശൃംഖല തിര്‍ത്തു.   Read the Full Story
ജില്ലാ സപ്ളൈ ഓഫീസറെ വിജിലന്‍സ് സംഘം അറസ്റ് ചെയ്തു ഇതോടെ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരും കടയുമകളും തമ്മിലുള്ള ബന്ധം പരസ്യമായി Read the Full Story
പിടവൂര്‍ താമരക്കുളം നികത്താനുള്ള ശ്രമം തടഞ്ഞു  പിടവൂര്‍ താമരക്കുളം നികത്തുവാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു, നികത്തലിന് പച്ചക്കൊടിയുമായി റവന്യു അധികൃതര്‍. :::::::::::::::::::; Read the Full Story
പോലീസ് പട്രോളിംഗ് ശക്തമാക്കി പത്തനാപുരത്ത് പോലീസ് രാത്രികാല റെയ്ഡ് ശക്തമാക്കി. Read the Full Story

ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പത്തനാപുരം: ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറായ യുവാവ് മരിച്ചു. തേക്കുംമുകള്‍ പ്രശാന്ത് ഭവനില്‍ പ്രസാദ് (33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ കുന്നിക്കോട് പച്ചിലവളവിലായിരുന്നു അപകടം. ഉടന്‍ താലൂക്കാശുപത്രിയിലും തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുനലൂരില്‍ നിന്നും കൊല്ലത്തേക്ക് പോയ ലോറി ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. കുന്നിക്കോട് പോലീസ് കേസെടുത്തു. ഭാര്യ: ഷീജ. മക്കള്‍: അനന്യ, അനന്ദു.

ഒളിവില്‍ പോയ പ്രതി പിടിയില്‍

പത്താപുരം: യുവാവിനെ കുത്തിയശേഷം ഒളിവിലായിരുന്ന പ്രതി മൂന്നുമാസത്തിനു ശേഷം പിടിയില്‍. കോട്ടക്കയം എസ്എഫ്സികെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന റജിമോനെ (29) വീട്ടിനുള്ളില്‍ ഒളിച്ചിരുന്ന് കുത്തി പരിക്കേല്‍പ്പിച്ചശേഷം ഒളിവില്‍പോയ മൈക്കാതെമണ്‍ സ്വദേശി ശന്തുനു (26) വിയൊണ് പത്താപുരം എസ്ഐ മുബാറക്കിന്റെയും എഎസ്ഐ വസന്തന്റെയും നേത്രത്വത്തില്‍ കറവൂരില്‍ നീന്നും പിടികൂടിയത്.കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. സുഹൃത്തുക്കളായിരുന്ന ഇവര്‍ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പിണങ്ങിപ്പോയപ്പോഴായിരുന്നു അക്രമം. പലയിടങ്ങളിലായി ഒളിവില്‍ താമസിച്ചശേഷം കഴിഞ്ഞദിവസം കറവൂരിലെത്തിയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാത്തില്‍ പോലീസ് സംഘം മഫ്ടിയില്‍ സ്ഥലത്ത് പരിശോധന  നടത്തി ഇയാളെ പിടികൂടുകയായിരുന്നു

പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധം.

 പത്തനാപുരം : അശാസ്ത്രീയമായി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധം. പട്ടാഴി പഞ്ചായത്തിലെ പുളിവിളയില്‍ വര്‍ക്ക് സൂപ്പര്‍വൈസറെ നാട്ടുകാര്‍ തടഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടുപയോഗിച്ച് പട്ടാഴി, പട്ടാഴി വടക്കേക്കര പഞ്ചായത്തുകള്‍ക്കു വേണ്ടി നിര്‍മ്മാണം പുരോഗമിക്കുന്ന പൂക്കുന്നിമല കുടിവെള്ള പദ്ധതിയുടെ പൈപ്പു ലൈനുകള്‍ പഞ്ചായത്തുകളില്‍ സ്ഥാപിച്ചുവരികയാണ്. എന്നാല്‍ ഇതിന്റെ പ്ലാന്‍ ഉദ്യോഗസ്ഥരുടെ ഇഷ്ടാനുസരണം തയ്യാറാക്കിയതിനാല്‍ ചില പ്രദേശങ്ങളില്‍ പൈപ്പു ലൈനുകള്‍ സ്ഥാപിച്ചിട്ടില്ല. ഇത് ജനങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ശ്രമഫലമായാണ് പൂക്കുന്നിമല കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായത്. 2009-10 വര്‍ഷത്തില്‍ പട്ടാഴി ഗ്രാമ പഞ്ചായത്ത് ഇതിനായി ഒരേക്കര്‍ പത്ത് സെന്റ് സ്ഥലം വാങ്ങി നല്‍കിയിരുന്നു. ഈ സ്ഥലത്ത് ശുചീകരണ പ്ലാന്റും ജല സംഭരണിയും സ്ഥാപിച്ചുകഴിഞ്ഞു. ഇവിടെ നിന്നുള്ള ജലവിതരണ പൈപ്പുകള്‍ പഞ്ചായത്തിലെ മുഴുവന്‍ ജനവാസ കേന്ദ്രങ്ങളിലും എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയതായി ആരോപിച്ച് പഴഞ്ഞിക്കടവ് മലയില്‍ ഭാഗത്തെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തു വന്നു.ഈ വിഷയത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വര്‍ക്ക് സൂപ്പര്‍വൈസര്‍ വിജയകുമാറിനെ നാട്ടുകാര്‍ തടഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പൂക്കുന്നിമല കുടിവെള്ള പദ്ധതിയ്ക്കായി 39 കോടി 45 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പത്തനാപുരം നിയോജക മണ്ഡലത്തിലുള്ള മലയോര മേഖലകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കപ്പെടും.

വീണ്ടും പുലിയിറങ്ങി

 തെന്മല: ഒറ്റക്കല്ലില്‍ വീണ്ടും പുലിയിറങ്ങി പശുകിടാവിനെ  കൊന്നു. ഒറ്റക്കല്‍ റെയില്‍വേ സ്റേഷ്നു സമീപം പുഷ്പവല്ലിയുടെ  വീടിാട് ചേര്‍ന്നുള്ള തൊഴുത്തില്‍ കെട്ടിയിരുന്ന രണ്ടുമാസം പ്രായമുള്ള പശുകിടാവിനെയാണ് കടിച്ചുകീറി കൊന്നത്.വെള്ളിയാഴ്ച രാത്രി 12 ഓടെയായിരുന്നു സംഭവം രാത്രിയില്‍ കിടാവിന്റെയും പശുവിന്റെയും ിലവിളികേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ബഹളം വച്ചതിനെതുെടര്‍ന്ന് പുലി വത്തിലേക്ക് ഓടി മറയുകയായിരുന്നു. പശുകിടാവിനെ കടിച്ചുകീറി കുടല്‍മാല പുറത്തിടുകയായിരുന്നു. ഒരു മാസം മുമ്പ് ഈ ഭാഗത്ത് പുലിയിറങ്ങി ആടിനെയുെം പട്ടിയേയും കടിച്ചുകൊന്നിരുന്നു.ഭീതിയിലായ നാട്ടുകാര്‍ അന്ന് വനപാലകരെ വിവരം അറിയിച്ചതിനെ തുെടര്‍ന്ന് വനപാലകരെത്തി പുലിക്കെണി സ്ഥാപിച്ചശേഷം പിന്നീട് തിരിഞ്ഞുാക്കിയിട്ടില്ല. പുലിക്കെണി സ്ഥാപിച്ച അന്നുതന്നെ സമീപത്തുള്ള വീട്ടില്‍ിന്ന് രണ്ട് ആട്ടിന്‍കുട്ടികളെ പുലി കടിച്ചുകൊന്നു.ഭീതിയിലായ നാട്ടുകാര്‍ വിവരം കെ.രാജു എംഎല്‍എയെ ധരിപ്പിച്ചു. എംഎല്‍എ എത്തി പ്രദേശവാസികളെ ആശ്വസിപ്പിക്കുകയും വനാതിര്‍ത്തിയില്‍ സൌരോര്‍ജവേലി സ്ഥാപിക്കണമെന്ന് കൂടെയുണ്ടായിരുന്ന ഫോറസ്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു ടപടിയും ഉണ്ടായിട്ടില്ല.വനപാലകസംഘം പ്രദേശത്ത് ക്യാമ്പ് ചെയ്തു വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഡിഎഫ് ഓഫീസ് ഉപരോധിക്കുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ധനസഹായം കൊടുക്കാത്തതില്‍ പ്രതിഷേധം

പത്തനാപുരം:മൂന്നുമാസം പിന്നിട്ടിട്ടും മാലൂര്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്  സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൊടുക്കാത്തതില്‍ പ്രതിഷേധം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപവീതവും പൂര്‍ണമായും ഭാഗികമായും വീടുതകര്‍ന്നവര്‍ക്ക് മൊത്തമായി 12 ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്.കഴിഞ്ഞ ജനവരി 20നാണ് മാലൂരില്‍ പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനമുണ്ടായി കമ്പക്കാരന്റെ മകന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചത്. 47 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. മന്ത്രിമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ച് സഹായവാഗ്ദാനം നടത്തി. മരണാനന്തര ചടങ്ങുകള്‍ക്കായി മരിച്ചവരുടെ കുടുംബത്തിന് പതിനായിരം രൂപ ഉടന്‍ അനുവദിച്ചു. എന്നാല്‍ പിന്നീട് അനുവദിച്ച ധനസഹായം നാളിതുവരെ ആര്‍ക്കും കിട്ടിയിട്ടില്ല. തകര്‍ന്ന വീടുകള്‍ നന്നാക്കാന്‍ സാമ്പത്തികസഹായം പ്രതീക്ഷിച്ചിരുന്നവര്‍ക്ക് അതിന് കഴിഞ്ഞില്ല. മേല്‍ക്കൂരയില്ലാത്ത വീടുകളില്‍ അന്തിയുറങ്ങേണ്ട ഗതികേടിലായി പ്രദേശവാസികള്‍. ദുരന്തത്തോടെ പടക്കനിര്‍മ്മാണം നിലച്ചതിനാല്‍ മരിച്ചവരുടെ കുടുംബവും ബുദ്ധിമുട്ടിലാണ്.ധനസഹായം കൊടുക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ താലൂക്ക് ഓഫീസ് ഉപരോധം ഉള്‍പ്പെടെയുള്ള സമരം നടത്തുമെന്ന് ഇടതുമുന്നണി പട്ടാഴി വടക്കേക്കര പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ കെ.ബി.സജീവ്, കെ.ശിവദാസന്‍, പഞ്ചായത്ത് പ്രസിഡന്റ് എന്‍.സുധാകരന്‍ എന്നിവര്‍ അറിയിച്ചു.

കാട്ടാനക്കൂട്ടമിറങ്ങി വീടു തകര്‍ത്തു

 പത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്തിലെ മലയോര മേഖലയായ കാടശേരിയില്‍ കാട്ടാന കൂട്ടമായി ഇറങ്ങി ഒരു വീട് തകര്‍ക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തു.എലപ്പക്കോട്, ചെളിക്കുഴി, പേഴുംമൂട്, മേഖലകളിലാണ് 15 ഓളം വരുന്ന കാട്ടാനക്കൂട്ടമിറങ്ങിയത്. പേഴുംമൂടിന് സമീപം അനിമോന്റെ വീടിനാണ് കാട്ടാനകളുടെ ആക്രമണത്തില്‍ തകര്‍ന്നത്. വീടിന് മുകളിലേയ്ക്ക് വൃക്ഷങ്ങളും മറ്റും പിഴുതും ഒടിഞ്ഞും വീണാണ് നാശനഷ്ടമുണ്ടായത്. എലപ്പക്കോട് സ്വദേശികളായ സഹദേവന്‍, ശകുന്തള, പേഴും മൂട് സ്വദേശികളായ സലീം, രാജീവ്, ശിവദാസന്‍, ശ്രീധരന്‍, സദാനന്ദന്‍ എന്നിവര്‍ക്കാണ് കൃഷിനാശമുണ്ടായത്.തെങ്ങ്, കമുക്, റബര്‍, മരച്ചീനി, വാഴ, ചേന, കാച്ചില്‍, വെറ്റിലക്കൊടി, പച്ചക്കറി വിഭവങ്ങളും നശിപ്പിച്ചവയില്‍പെടുന്നുണ്ട്. വിവരമറിഞ്ഞെത്തിയ പത്തനാപുരം റെയ്ഞ്ച് ഓഫിസര്‍ ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ വനപാലകരും നാട്ടുകാരും പടക്കമെറിഞ്ഞും ആഴികൂട്ടിയും ആനക്കൂട്ടത്തെ ജവാസ മേഖലയില്‍ നിന്നും തുരത്തിയെങ്കിലും വനമേഖലയില്‍ തന്നെ നില ഉറപ്പിച്ചിരിക്കുകയാണിവ. നാശ നഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് വനം വകുപ്പ് നേതൃത്വത്തില്‍ നഷ്ടം കണക്കാക്കി വരുന്നതായും അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും വനം വകുപ്പു അറിയിച്ചു.

പട്ടാഴി ദേവീക്ഷേത്രത്തിലെ മോഷണം: ഉന്നതതല അന്ന്വേഷണം വേണം

പത്തനാപുരം: പട്ടാഴി ദേവീക്ഷേത്രത്തില്‍  പൊന്നിന്‍ തിരുമുടിയും തങ്കഅങ്കിയുമുള്‍പ്പടെ വില പിടിപ്പുള്ള അമൂല്യ ക്ഷേത്രസ്വത്തുക്കള്‍ സൂക്ഷിക്കുന്നിടത്തു നടന്ന  മോഷണത്തിന്റെ ദുരൂഹത നീക്കുവാന്‍ പോലിസിനായില്ല.കഴിഞ്ഞ ദിവസം നടന്ന മോഷണത്തില്‍ നഷ്ടപ്പെട്ട കാണിക്ക വഞ്ചി തേടി പോലിസും നാട്ടുകാരും ക്ഷേത്ര പരിസരം മൊത്തം നോക്കിയെങ്കിലും കണ്െടത്തുവാനിയില്ല. എന്നാല്‍ അടുത്ത ദിവസം ഇതിനുള്ളിലെ പണം എടുത്തതിന് ശേഷം ഉപേക്ഷിച്ച നിലയില്‍ സമീപ പുരയിടത്തു നിന്നും കണ്െടടുത്തതാണ് ദുരൂഹത വര്‍ധിപ്പിക്കാന്‍ കാരണം.സമീപത്തെവിടയോ ഒളിപ്പിച്ച ശേഷം കൊണ്ടിട്ടതാകമാമെന്നാണ് പ്രഥമിക നിഗമനം. കാണിക്ക വഞ്ചിയുടെ പൂട്ടു പൊതിഞ്ഞ തുണിയും ഇതിലുണ്ടായിരുന്ന സീലും ഇവിടെ തന്നെ കിടന്നിരുന്നെങ്കിലും പൂട്ടു കണ്െടത്താനായില്ല.കൊല്ലത്തുനിന്നുമെത്തിയ ഡോഗ് സക്വാഡിലെ ബ്രൂണോ മണം പിടിച്ച് ശേഷം അടുത്തുള്ള പുരയിടങ്ങളിലും വരിക്ക പ്ളാമുട് ആല്‍ത്തറമൂട്ടിലും പരിസര റോഡുകളിലും കറങ്ങി തിരികെ വഞ്ചിയ്ക്ക് സമീപം വന്നു നില്‍ക്കുകയായിരുന്നു.ഇതോടെ വാഹനത്തില്‍ വന്നു മോഷണം നടത്തി മടങ്ങിയതാവാമെന്ന് കരുതുന്നു. ഫിംഗര്‍ പ്രിന്റ് ഇന്‍സ്പെക്ടര്‍ അലക്സാണ്ടര്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധസംഘവും കഴിഞ്ഞ ദിവസം പരിശേധന നടത്തി മടങ്ങി. വഞ്ചി കുന്നിക്കോട് പോലിസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാതെ മൂലക്ഷേത്രത്തില്‍ കിടക്കേണ്ട ചുമതലയുണ്ടായിരുന്ന ജീവനക്കാരെ സസ്പെന്റ് ചെയ്തു. ചുമതല ഇയാളുടെ തലയ്ക്ക് കെട്ടിവയ്ക്കാനുള്ള ദേവസ്വം ബോര്‍ഡ് ശ്രമത്തിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.ഇതിനിടെ ഇവിടുത്തെ മൂന്ന് ജീവനക്കാരെ രാത്രി ഡ്യൂട്ടിയ്ക്ക് നിയമിച്ചിരിക്കുകയാണ്. കോടികള്‍ വിലമതിക്കുന്ന രത്നങ്ങള്‍ പതിച്ച പൊന്നിന്‍ തിരുമുടി, തങ്കത്തിലും സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത ആടയാഭരണങ്ങള്‍ തങ്ക അങ്കി എന്നിവയടക്കമുള്ളിടത്ത് നടന്ന മോഷണം ഗൌരവത്തില്‍ കണ്ട്  ഉന്നതതല അന്ന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടുന്നു

 പത്തനാപുരം: കടയ്ക്കാമണ്‍ അംബേദ്കര്‍ ഗ്രാമത്തില്‍ സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടുന്നതായി പരാതി. ജനങ്ങളുടെ സൈ്വര്യജീവിതത്തെ ബാധിക്കുന്നരീതിയില്‍ അക്രമവും മദ്യപശല്യവും ഏറുകയാണ്. നാറുമാസംമുമ്പ് അക്രമം നടന്നപ്പോള്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ സമാധാനാന്തരീക്ഷം ഉണ്ടാക്കാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഒരു വിഭാഗം വീണ്ടും അക്രമവുമായി എത്തുകയും സമാധാനാന്തരീക്ഷം തകര്‍ക്കുന്നതായും പോലീസ് ഇവര്‍ക്ക് ഒത്താശചെയ്യുന്നതായും മറുവിഭാഗം ആരോപിക്കുന്നു. സമാധാനാന്തരീക്ഷമുണ്ടാക്കാന്‍ ബന്ധപ്പെട്ടവരും പോലീസും മുന്‍കൈയെടുക്കണമെന്ന് സി.പി.എം. കടയ്ക്കാമണ്‍ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.

ചോരക്കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട സംഭവം: ചോദ്യം ചെയ്യല്‍ തുടരുന്നു

പത്തനാപുരം: ചോരക്കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട സംഭവം പുറത്തറിയുന്നത് പോലീസിന് ലഭിച്ച അജ്ഞാത ഫോണ്‍ സന്ദേശം. പോലീസിന് ഫോണിലൂടെ അലിമുക്ക് പള്ളിമേലതില്‍ ഭാഗത്ത് ഒരു സ്ത്രീ പ്രസവിച്ചശേഷം കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയതായി അറിയിച്ചു.തുടര്‍ന്ന് പോലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകം അറിയുന്നത്. ഗര്‍ഭിണിയായ പുഷ്പവല്ലി സഹോദരങ്ങളോടും ബന്ധുക്കളോടും നാട്ടുകാരോടുമെല്ലാം പറഞ്ഞത് വയറ്റിലൊരു മുഴയുണ്െടന്നും അത് വളര്‍ന്നുവരികയാണെന്നുമാണ്.സഹോദരന്‍ അനിലുള്‍പ്പെടെയുള്ളവര്‍ ചികിത്സയ്ക്കും മറ്റുമായി പണം സ്വരൂപിക്കുന്നതിനായി കൊട്ടാരക്കരയിലും സമീപത്തും കൂലിപ്പണിയിലാണ്. വീട്ടില്‍ പുഷ്പവല്ലിയും ഭര്‍ത്താവ് കൊച്ചുമോനും മക്കളുമാണുള്ളത്.പുഷ്പവല്ലിയുടെ മരിച്ചുപോയ സഹോദരിയുടെ മകള്‍ മായയും സഹോദരന്‍ അനിലിന്റെ ഭാര്യ സുജാതയും തൊട്ടടുത്ത പണി തീരാത്ത വീട്ടിലാണ് താമസം. കൊച്ചുമോന്‍ അലിമുക്കില്‍ പലചരക്ക് കടയില്‍ സഹായിയാണ്.ഇയാള്‍ പുഷ്പവല്ലിയുടെ രണ്ടാം ഭര്‍ത്താവാണ്. പ്രസവിച്ച വിവരവും കുഞ്ഞിനെ കുഴിച്ചിട്ട വിവരവും ഒന്നുമറിയില്ലെന്നാണ് കൊച്ചുമോന്‍ പോലീസിനോട് പറയുന്നത്. അടുത്ത ബന്ധുവായ ഒരു സ്ത്രീ അയല്‍വാസിയോട് വിവരം പറയുകയും അതുവഴി വിവരമറിഞ്ഞ ആരോ ഫോണില്‍ പോലീസിന് വിവരം നല്‍കുകയായിരുന്നു.

 

ആരോഗ്യമേഖലയില്‍ ശ്രദ്ധേയ പ്രവര്‍ത്തനം

 കൊല്ലം: പത്തനാപുരം ബ്ളോക്ക് - ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി ആരോഗ്യ മേഖലയില്‍ നടപ്പിലാക്കിയ പദ്ധതികള്‍ പൊതുജനാരോഗ്യ രംഗത്ത് പത്തനാപുരത്തിന് പുത്തനുണര്‍വ് സൃഷ്ടിച്ചു.സാമൂഹ്യ- ആരോഗ്യ കേന്ദ്രം, മാതൃക ഹോമിയോ ഡിസ്പന്‍സറി, തലവൂര്‍, കുണ്ടയം, വിളക്കുടി എന്നീ പ്രദേശങ്ങളിലെ ആയൂര്‍വേദ ആശുപത്രികളുടെ ഭൌതിക സാഹചര്യങ്ങളും ചികിത്സ സംവിധാനവും മെച്ചപ്പെടുത്തിക്കൊണ്ടാണ് പുതിയ മികവ് കൈവരിച്ചത്.ബ്ളോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തുകളും ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയും സംയുക്തമായാണ് ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയത്. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും തലവൂര്‍ ആയൂര്‍വേദ ആശുപത്രിയുടെയും ഭൌതിക സാഹചരചര്യം മെച്ചപ്പെടുത്തുന്നതിനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുമായി 25 ലക്ഷം രൂപയാണ് 2012-2013 പദ്ധതി പ്രകാരം ചെലവഴിച്ചത്.ആധുനിക രീതിയിലുള്ള ചികിത്സാ സംവിധാനങ്ങള്‍, മെച്ചപ്പെട്ട ഇരിപ്പിട സൌകര്യങ്ങള്‍, ഉയര്‍ന്ന നിലവാരത്തിലുള്ള ലാബ് സംവിധാനം, മികച്ച ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉറപ്പ് വരുത്തിയിട്ടുണ്ട്.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധരായ രോഗികള്‍ക്കും മരുന്നു വാങ്ങുന്നതിനും അവരെ പ്രത്യേക ശ്രദ്ധിക്കുന്നതിനുമുള്ള പാക്കേജും ആശുപത്രികളില്‍ ലഭിക്കും.33 ലക്ഷം രൂപ ചെലവഴിച്ച് സാമൂഹ്യ-ആരോഗ്യ കേന്ദ്രത്തിന് പുതിയ മന്ദിരവും നിര്‍മിക്കുന്നു. ദേശീയ ഗ്രാമീണ ആരോഗ്യ മിഷനും ബ്ളോക്ക് പഞ്ചായത്തും സംയുക്തമായാണ് കെട്ടിടം നിര്‍മിക്കുന്നത്.പത്തനാപുരം ഹോമിയോ ഡിസ്പന്‍സറിയുടെ പ്രവര്‍ത്തന മികവും സൌകര്യങ്ങളും പരിഗണിച്ച് അതിനെ മാതൃക ഡിസ്പന്‍സറിയായി അംഗീകരിച്ചിട്ടുണ്ട്.വിദഗ്ദ്ധ ചികിത്സ, തൈറോയിഡ് -പ്രമേഹ രോഗികള്‍ക്ക് പ്രത്യേക ക്ളിനിക്, അമ്മക്കും കുഞ്ഞിനും പരിരക്ഷ, മറ്റ് ഭൌതിക സൌകര്യങ്ങള്‍ക്കൊണ്ട് ഈ ഡിസ്പന്‍സറി ജനശ്രദ്ധാകര്‍ശിക്കുന്നു.

 

 
Move
-

Entertainment

Top Headline
ആ താരവിവാഹം ഉണ്ടാവില്ല : സാമന്ത

തെന്നിന്ത്യന്‍ താരസുന്ദരി സാമന്തയുടെ വിവാഹം ഉടനില്ലെന്നു സാമന്ത തന്നെ വെളിപ്പെടുത്തുന്നു . സാമന്തയും യുവതാരം സിദ്ധാര്‍ഥും തമ്മിലുളള വിവാഹം ഉടന്‍ നടക്കുമെന്നു വാര്‍ത്ത പരന്നിരുന്നു. ആ പ്രതീക്ഷയില്‍ തന്നെയായിരുന്നു സിനിമാലോകവും. ഇരുവരും പ്രണയത്തിലാണെന്നു വാര്‍ത്തകള്‍ വന്നിട്ടുണ്െടങ്കിലും ഇരുവരും ഇക്കാര്യം തുറന്നു സമ്മതിച്ചിട്ടില്ല. ഈ...

Read More...
മമ്മൂട്ടിയും മോഹൻലാലും ദിലീപും രഞ്ജിത്ത് ചിത്രത്തിൽ ഒന്നിക്കുന്നു

\]\ കൊച്ചി: ബാവുട്ടിയുടെ നാമത്തലിനു  ശേഷം മമ്മൂട്ടിരഞ്ജിത് കൂട്ടുകെട്ടിലൊരുങ്ങുന്ന 'കടല്‍കടന്ന് ഒരു മാത്തുക്കുട്ടി'യില്‍ അതിഥി താരങ്ങളായി മോഹന്‍ലാലും ദിലീപുമെത്തുന്നു.  ക്യാപിറ്റോള്‍ തിയേറ്റര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ മധു നീലകണ്ഠനാണ്. 'ഡാ തടിയാ' ഫെയിം ശേഖര്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പൂജ തിങ്കളാഴ്ച...

Read More...
ആമേൻ : ഒരു  നല്ല  സിനിമയുടെ  മഹാവിജയം

ആമേൻ ഒരു ക്ലാസ്സ് പടം ,  എടുത്തു പറയേണ്ട ചില കാര്യങ്ങൾ
Characterisation : എല്ലാ നടന്മാരും അവരവരുടെ കഥാപാത്രങ്ങള മനോഹരമാക്കി .

സ്ഥിരം ക്ലീഷകൾ ഒഴിവാക്കി പുതുമയുള്ള അവതരണം

Picturisation : മനോഹരമായ കാൻവാസുകൾ , എടുത്തു പറയേണ്ട കുറെയേറെ ഫ്രമെസ് ധാരാളം ഉണ്ട്

Situation Comedies : ഒരു പക്ഷെ ആ സിനിമയിലുള്ള ഓരോ കഥാപാത്രവും മനോഹരമായി കൊമെടി കൈകാര്യം ചെയ്യുന്നു...

Read More...
Move
-

Politics

Top Headline
ഭഗത് സിങ്ങിന്റെ  നിരപരാധിത്വം ആവശ്യപ്പെട്ട് കൊണ്ട് പാക് കോടതിയില്‍ ഹര്‍ജി

ലാഹോര്‍: ഇന്ത്യൻ യുവത്ത്വത്ത്തിന്റെ ആവേശമായ സ്വാതന്ത്ര്യ സമരപോരാളിയായ ഭഗത് സിങിനെ നിരപരാധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി. പാക് വംശജനായ ഇംതിഹാസ് റഷീദ് ഖുറൈശിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. 1931ല്‍ ഭഗത് സിംഗിനെ അന്യായമായാണ് തൂക്കികൊന്നതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. സ്വന്തന്ത്ര്യ സമര പോരാളിയായിരുന്ന...

Read More...
പി.സി ജോര്‍ജിന് എതിരെ പാർട്ടിയിൽ മുറവിളിയുയരുന്നു

തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി ജോര്‍ജിന് പാര്‍ട്ടി നേതാക്കളുടെ രൂക്ഷവിമര്‍ശനം. ജോര്‍ജ് മിതത്വം പാലിക്കണമെന്ന് അദ്ദേഹത്തിനെതിരേയുള്ള ആരോപണങ്ങളെ കുറിച്ച്  ചര്‍ച്ച ചെയ്ത കേരള കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
വിശദമായ ചര്‍ച്ചകൾ  നടത്താന്‍ ഏപ്രില്‍ 16 ന് സ്റ്റിയറിംഗ് കമ്മിറ്റി ചേരാനും യോഗം...

Read More...

                                                      വിഎസ്സിനെ മാറ്റാന്‍ ശ്രമിച്ചെന്ന വാര്‍ത്ത നിഷേധിക്കാതെ കോടിയേരി



തൃശൂര്‍ . മുഖ്യമന്ത്രിസ്ഥാനത്തു നിന്നു വി.എസ്. അച്യുതാനന്ദനെ മാറ്റാന്‍ സിപിഎമ്മില്‍ നീക്കം നടന്നുവെന്ന വാര്‍ത്ത പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ നിഷേധിച്ചില്ല. പാര്‍ട്ടി രേഖകള്‍ പാര്‍ട്ടി വേദികളിലാണു ചര്‍ച്ച ചെയ്യുന്നതെന്നും...

Read More...
Move
-

Sports

Top Headline


മാഡ്രിഡ്: സ്വന്തം ആരാധകര്‍ക്കുമുന്നില്‍ കിരീടം നേടുന്നതിനെക്കാള്‍ മധുരമൂറുന്നതായി ബാഴ്‌സയുടെ ഇത്തവണത്തെ സ്ഥാനാരോഹണം. ബദ്ധവൈരികളായ മാഡ്രിഡുകാരുടെ നാട്ടില്‍ അവരുടെ അഭിമാന ചിഹ്നങ്ങളിലൊന്നായ അത്‌ലറ്റിക്കോ മാഡ്രിഡിനെ തോല്പിച്ച് ബാഴ്‌സ 22-ാം ലാ ലിഗ കിരീടനേട്ടം ആഘോഷിച്ചു. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ വിജയം.  Read More...

  ബാംഗളൂര്‍: 58 പന്തുകളില്‍ 92 റണ്‍സ് നേടിയ ക്രിസ് ഗെയില്ന്റെ താണ്ടവം . റോയല്‍ ചലഞ്ചേഴ്സിനെതിരേ മുംബൈ ഇന്ത്യന്‍സിന് 157 റണ്‍സിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബാംഗളൂര്‍ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. 58 പന്തുകളില്‍ 92 റണ്‍സ് നേടിയ ക്രിസ് ഗെയിലാണ് ബാംഗളൂരിന് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. മെല്ലെത്തുടങ്ങിയ...

Read More...

പാരീസ്: 19 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പാരീസ് സാന്‍ ഷെര്‍മാങ് (പി.എസ്.ജി.) ഫ്രഞ്ച് ലീഗ് കിരീടത്തില്‍ മുത്തമിട്ടു. ലിയോണിനെ 1-0ന് തോല്പിച്ചതോടെയാണ് പി.എസ്.ജി.ക്ക് കിരീടമുറച്ചത്. ജെറമി മെനസാണ് വിജയഗോള്‍ കുറിച്ചത്. 36 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 77 പോയന്റാണ് പി.എസ്.ജി.ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള മാഴ്‌സെയെക്കാള്‍ ഏഴ് പോയന്റ് ലീഡായി. 
പി.എസ്.ജി....

Read More...
Move
-

Education

Top Headline

Top Headlines

  • 1
  • 2
  • 3

Share to facebook

Social Connect

google_plus_32 facebook_32 linkedin_32 twitter_32

Advertisement
vava1

Media Headlines

Advertisement
VAVA22

Todays Image

PHOTO OF THE DAY

s

Guest Of The Week

biju

advcopy copy1

Buying & Selling

plottttttt2 copy

ബാനര്‍